അമ്പലപ്പുഴ: വാഹനപകടത്തിൽ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സോമന്റെ (ജോബ് റ്റി.വി.) ജീവൻ രക്ഷിക്കാൻ നാട് ഇന്ന് കൈകോർക്കും . മത്സ്യത്തൊഴിലാളിയായ പുന്നപ്ര തെക്ക് ഒന്നാം വാർഡ് തൈപ്പറമ്പ് വീട്ടിൽ സോമന് കഴിഞ്ഞ മേയ് 26 ന് തുറവൂരിൽ വച്ചാണ് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. പത്തുലക്ഷം രൂപയോളം ചികിത്സക്കു ചെലവായിക്കഴിഞ്ഞു. സാധരണ മത്സ്യത്തൊഴിലാളി കുടുബത്തിന് താങ്ങാവുന്നതിനപ്പുറമാണ് ഈ തുക.
ഇപ്പോൾ തീവ്ര പരിചരണ വിഭാഗം ഐസിയുവിലാണ്. തലയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയാൽ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാമെന്നാണ് വിദഗ്ദ ഡോക്ടർമാർ പറയുന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും അടങ്ങിയ കുടുബം സോമന്റെ ചെറിയ വരുമാനത്തിലാണ് കഴിയുന്നത്.
പുന്നപ്ര തെക്ക് പഞ്ചായത്തിലെ ഒന്ന്, 19, വടക്കു പഞ്ചായത്തിലെ 10 വാർഡുകൾ കേന്ദ്രീകരിച്ചാണ് പൊതു പിരിവു നടത്തുന്നത്. പുന്ന പ്രതെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എഫ്. തോബിയാസ് ചെയർമാനും കെ.എസ്. ആൻഡ്രൂസ് കറുകപ്പറമ്പിൽ ജനറൽ കൺവീനറും ഫാ. ആന്റണി കട്ടിക്കാട്, ഫാ. ക്ലീറ്റസ് കാരക്കാട്, ജില്ലാ പഞ്ചായത്തംഗം ആർ.രാഹുൽ രക്ഷാധികാരിയുമായ ചികിത്സാ സഹായ സമിതിയാണ് പൊതുപിരിവിന് നേതൃത്വം നൽകുന്നത്. രാവിലെ ഒമ്പതിന് പിരിവ് തുടങ്ങും.
ബാങ്ക് വിവരങ്ങൾ : ഐ ഒ ബി പുന്നപ്ര,അക്കൗണ്ട് നമ്പർ:1967 01000002744 .ഐ എഫ് എസ് സി: ഐ ഒ ബി എ0001967, ഗൂഗിൾ പേ: 9048673913.